ബിനീഷിന്റെ ബിനാമിയാണ് അനൂപെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

ബെംഗളുരു: മയക്കുമരുന്ന് കേസിലെ പ്രതി അനൂപിനെ ബിനാമിയാക്കി ബിനീഷ് കോടിയേരി ബെംഗളുരുവില്‍ നിരവധി ബിസിനസ്സുകള്‍ ചെയ്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. അനൂപ് മുഹമ്മദിന്റെ ലഹരിമരുന്ന് ഇപാടുകള്‍ ബിനീഷ് കോടിയേരിക്ക് അറിയില്ലെന്ന് പറയുന്നത് വിശ്വാസയോഗ്യമല്ലെന്നു ഇ.ഡി.

അനൂപിനെ കേരളത്തിലിരുന്നു നിയന്ത്രിച്ചത് ബിനീഷ് കോടിയേരിയാണെന്നും ഇ.ഡി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇ.ഡി. അറസ്റ്റ് ചെയ്ത ബിനീഷിനെ വില്‍സണ്‍ ഗാര്‍ഡന്‍ പോലീസ് സ്‌റ്റേഷനിലെ ലോക്കപ്പിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ എട്ടേകാലോടെ ഇ.ഡി.ആസ്ഥാനത്തേക്ക് ബിനീഷിനെ എത്തിച്ചു. ഇ.ഡി ഉദ്യോഗസ്ഥര്‍ എത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *