കേരളാ പൊലീസിന്‍റേത് മാനവികതയുടെ മുഖമായി മാറുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളാ പൊലീസിന്‍റേത് മാനവികതയുടെ മുഖമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ പൊലീസ് ബാധ്യസ്ഥരാണ്.  നിയമാനുസരണം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് സർക്കാരിന്‍റെ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വനിതാ പൊലീസ് ബെറ്റാലിയന്‍റെ ഉദ്ഘാടനം നിർവഹിച്ചു  സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


ക്രിമിനലുകളോട് വിട്ടുവീഴ്ച ചെയ്താല്‍ പൊലീസ് പൊലീസല്ലാതായി മാറും. ചില ശക്തികൾ പൊലീസിനെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസന പദ്ധതികളിൽ സർക്കാരിന് സ്ത്രീപക്ഷ സമീപനമാണ് ഉള്ളത്. പൊലീസ് സേനയിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും. ആദ്യ ഘട്ടത്തിൽ 15 ശതമാനവും ഭാവിയിൽ 25 ശതമാനവും വനിത പ്രാതിനിധ്യം സേനയിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *