നിയമസഭാ കയ്യാങ്കളി: മന്ത്രിമാരുള്‍പ്പെടെയുള്ള പ്രതികള്‍ ഹാജരാകണമെന്ന്‌ ഹൈക്കോടതി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളികേസിലെ വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

കേസ് റദ്ദാക്കാനാവില്ലെന്ന വിചാരണക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് നടപടി. നാളെ( 28-10-2020)  നടക്കുന്ന വിചാരണയില്‍ മന്ത്രിമാരെ ഒഴിവാക്കണമെന്ന ആവശ്യവും കോടതി തള്ളി. ഹര്‍ജിയില്‍ വിശദമായ വാദം ചൊവ്വാഴ്ച നടക്കും.

മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവവര്‍ നാളെ കോടതിയില്‍ ഹാജരാവണമെന്ന് വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിയ കോടതി എല്ലാ പ്രതികളോടും 28ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കേസിലെ പ്രതികളായ വി ശിവന്‍കുട്ടി, കെ അജിത്, സി കെ സദാശിവന്‍, കുഞ്ഞുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. കേസിലെ പ്രതികളായ മന്ത്രിമായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവര്‍ ജാമ്യമെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *