ഇന്തോ – പസ്ഫിക് മേഖലയുടെ സ്വതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്ക് ചൈന വിഘാതം സൃഷ്ടിക്കുന്നതായി അമേരിക്ക

ഡല്‍ഹി: ങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്‌ ഇന്ത്യ- സംയുക്ത പ്രസ്താവന. ഇന്തോ – പസ്ഫിക് മേഖലയുടെ സ്വതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്ക് ചൈന വിഘാതം സൃഷ്ടിക്കുന്നതായി അമേരിക്ക കുറ്റപ്പെടുത്തി. മേഖലയെ അസ്ഥിരപ്പെടുത്താനുളള ചൈനയുടെ ശ്രമങ്ങള്‍ തടയാന്‍ ഇരു രാജ്യവും ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ മൂന്നാമത് ഇന്ത്യാ-അമേരിക്ക ടു പ്ലസ് ടു മന്ത്രിതല ചര്‍ച്ചയില്‍ ധാരണയായി.

വാലിയില്‍ ചൈനീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 20 ഇന്ത്യന്‍ സൈനികരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അനുസ്മരിച്ചു. ഇന്ത്യയുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനുമുള്ള ഭീഷണികളെ നേരിടാന്‍ അമേരിക്ക ഒപ്പമുണ്ടാകുമെന്നും പോംപിയോ പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളും തീവ്രവാദവും ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി . കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ലോകത്തിന്റെ സുരക്ഷ, സ്ഥിരത, അഭിവൃദ്ധി എന്നിവ ഉറപ്പാക്കുന്നതിന് ഇന്ത്യ-യുഎസ് പങ്കാളിത്തം പ്രധാനമെന്നും ഇരു രാഷ്ട്രങ്ങളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. യുഎസ് – ഇന്ത്യ സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനും ധാരണയായി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി പോംപിയോ, പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

 

 

Leave a Reply

Your email address will not be published. Required fields are marked *