റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർക്ക് കോവിഡ്

ന്യൂഡല്‍ഹി: റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സി​ന് കോ​വി​ഡ്. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​റു​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ശ​ക്തി​കാ​ന്ത​യ്ക്കു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ച താ​ൻ വീ​ട്ടി​ലി​രു​ന്ന് ഔ​ദ്യോ​ഗി​ക കൃ​ത്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു.

ഡെപ്യൂട്ടി ഗവര്‍ണര്‍മാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ഫോണിലൂടെയും വീഡിയോ കോണ്‍ഫറന്‍സിലൂടെയും ബന്ധപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. താനുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഞായറാഴ്ചയാണ് ഗവര്‍ണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *