എം പാനല്‍ ജീവനക്കാര്‍ക്ക് സബ്‌സിഡറി കമ്പനിയില്‍ നിയമനം നല്‍കും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ പുനഃരുദ്ധരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ 4160 കോടി രൂപ ധനസഹായം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ സ്ഥിര ജീവനക്കാര്‍ക്കും പ്രതിമാസം 1500 രൂപവീതം ഇടക്കാല ആശ്വാസമായി നല്‍കും. എം പാനല്‍ ജീവനക്കാരെ പിരുച്ചുവിടില്ലെന്നും പകരം സ്വിഫ്റ്റ് എന്ന സബ്സിഡറി കമ്ബനിയില്‍ ഇവര്‍ക്ക് നിയമനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനൊപ്പം 961 കോടിയുടെ പലിശ സര്‍ക്കാര്‍ എഴുതിതള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *