കിടത്തി ചികിത്സ വേണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ്; ശിവശങ്കറിനെ ഡിസ്ചാര്‍ജ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കേണ്ട ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്.

വേദന സംഹാരികള്‍ മാത്രം കഴിച്ചാല്‍ മാറ്റാവുന്ന പ്രശ്നങ്ങളെ ഉള്ളൂവെന്നും മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ശിവശങ്കറിന് ഇല്ലെന്നുമാണ് മെഡിക്കല്‍ ബോര്‍ഡിന്‍റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *