കോവിഡ്: തലസ്ഥാനത്തെ യു.എ.ഇ. കോണ്‍സുലേറ്റ് താല്‍കാലികമായി അടച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റ് താല്‍കാലികമായി അടച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് കോണ്‍സുലേറ്റ് അടച്ചതെന്നാണ് വിശദീകരണം.കോവിഡ് വ്യാപനം കാരണം കോണ്‍സുലേറ്റിലേക്ക് വരണ്ട എന്നാണ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

നിലവില്‍ യു എ ഇയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് ഇവിടെയുള്ളത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന വിവാദങ്ങള്‍ക്ക് പിന്നാലെ കോണ്‍സുലേറ്റ് ജനറല്‍ തിരിച്ചു പോയിരുന്നു. തുടര്‍ന്ന് വിവാദത്തില്‍ ഉള്‍പ്പെട്ട അറ്റാഷെയും പോയി.

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ മാത്രമാണ് നിലവില്‍ കോണ്‍സുലേറ്റില്‍ നടത്തുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇത് രണ്ടാം തവണയാണ് യു എ ഇ കോണ്‍സുലേറ്റ് അടയ്ക്കുന്നത്. കഴിഞ്ഞ മാസവും കോണ്‍സുലേറ്റ് അടച്ചിരുന്നു. 28 -ാം തീയതിയാണ് പിന്നീട് ഇത് തുറന്നത്.

Leave a Reply

Your email address will not be published. Required fields are marked *