രാജ്യം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഉത്തരം നല്‍കണം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം അവസാനിപ്പിക്കണമെന്നും രാജ്യം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മുഖം കൊടുക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. ട്വീറ്റിലൂടെയാണ് രാഹുല്‍ പ്രധാനമന്ത്രിയോട് മൗനം വെടിയാന്‍ ആവശ്യപ്പെട്ടത്.

മോദി ഉത്തരാഖണ്ഡിലെ അടല്‍ ടണലില്‍ ഏകനായി കൈവീശിയ സംഭവവും രാഹുല്‍ ട്വീറ്റില്‍ സൂചിപ്പിച്ചു. ടണലില്‍ ഏകനായി കൈവീശുന്നത് പ്രധാനമന്ത്രി അവസാനിപ്പിക്കണം. മൗനം വെടിയണം. ചോദ്യങ്ങളെ നേരിടണം. നിരവധി കാര്യങ്ങളാണ് താങ്കളോട് രാജ്യം ആവശ്യപ്പെടുന്നത് -രാഹുല്‍ ട്വീറ്റ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *