ബിനീഷിനെ വീണ്ടും ചോദ്യചെയ്യുമെന്ന് ഇ.ഡി

ബംഗളൂരു: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ
ഇ.ഡിയുടെ ബംഗലൂരു യൂണിറ്റ് വീണ്ടും ചോദ്യം ചെയ്യും.

ബിനീഷിനെ ഇന്നലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ബംഗളൂരു യൂണിറ്റ് ചോദ്യം ചെയ്തത്. അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്തത്. അനൂപിന് 6 ലക്ഷം രൂപ മാത്രം നല്‍കിയിട്ടുള്ളെന്ന് ബിനീഷ് മൊഴി നല്‍കിയിരുന്നു. എന്നാല്‍ അനൂപ് ഇ.ഡി ഉദ്യോഗസ്ഥരോട് മൊഴി നല്‍കിയത് ബിനീഷ് 50 ലക്ഷം രൂപ നല്‍കിയെന്നാണ്.

കൊച്ചി യൂണിറ്റ് ചോദ്യം ചെയ്തപ്പോഴും അനൂപ് മുഹമ്മദിന് ബൊമ്ബനഹള്ളിയില്‍ ഹോട്ടല്‍ ആരംഭിക്കാന്‍ ആറ് ലക്ഷം രൂപയേ നല്‍കിയുള്ളുവെന്നായിരുന്നു ബിനീഷിന്റെ മൊഴി. ഈ മൊഴിയില്‍ തന്നെ നിലവില്‍ ഉറച്ച്‌ നില്‍ക്കുകയാണ് ബിനീഷ് കോടിയേരി.

അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് പലഘട്ടങ്ങളിലായി 70 ലക്ഷം രൂപ വന്നിട്ടുണ്ട്. ഈ പണം ആരൊക്കെ നല്‍കിയതാണ് എന്നും, മയക്കുമരുന്നിന്റെ വാങ്ങല്‍-വില്‍പ്പന എന്നിവയ്ക്കാണോ ഈ പണം ഉപയോഗിച്ചിരുന്നതെന്നും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *