ഓണ്‍ലൈന്‍ ദര്‍ശനം ആചാരങ്ങള്‍ക്ക് യോജിച്ചതല്ലെന്ന് ശബരിമല തന്ത്രി

പത്തനംതിട്ട: ഓണ്‍ലൈന്‍ ദര്‍ശനം ശബരിമലയിലെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും യോജിച്ചതല്ലെന്ന് ശബരിമല തന്ത്രി . ശബരിമല തീര്‍ത്ഥാടനനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷനായ വിദഗ്ധ സമിതി നിര്‍ദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഓണ്‍ലൈന്‍ ദര്‍ശനമാകാമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു.

ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും മാറ്റമുണ്ടാക്കാത്തതരത്തിലുള്ളതാകണമെന്ന് പന്തളം കൊട്ടാരം വ്യക്തമാക്കി. ശബരിമല തീര്‍ത്ഥാടനം എന്നത് ഒരു ദര്‍ശന പദ്ധതിയാണ്. ഇതുമാറ്റിമറിക്കാന്‍ പന്തളം കൊട്ടാരവും ഭക്തരും തയാറല്ലെന്ന് നിര്‍വാഹക സംഘം പ്രസിഡന്റ് പി ജി ശശികുമാര്‍ വര്‍മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *