ബിജെപി നേതാവ് മനീഷ് ശുക്ല കൊല്ലപ്പെട്ടു; ബംഗാളില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ഗവര്‍ണര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തിതാഗഡില്‍ ബിജെപി നേതാവ് മനീഷ് ശുക്ല കൊല്ലപ്പെട്ടു. തിതാഗഡ് മുന്‍സിപ്പാലിറ്റിയിലെ കൌണ്‍സിലറും ബിജെപി ജില്ലാ കമ്മറ്റി അംഗവുമാണ് മനീഷ് ശുക്ല.

സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഡിജിപിയെയും ആഭ്യന്തര സെക്രട്ടറിയെയും പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധാന്‍കര്‍ രാജ് ഭവനിലേക്ക് വിളിപ്പിച്ചു. ഇന്ന് രാവിലെ 10 മണിക്ക് രാജ് ഭവനിലെത്തി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്ന് ഗവര്‍ണര്‍ ട്വീറ്റില്‍ കുറ്റപ്പെടുത്തി. ഇതാണ് തിതാഗഡ് കൌണ്‍സിലറുടെ കൊലയിലേക്ക് നയിച്ചത്. ഈ സാഹചര്യത്തിലാണ് ഡിജിപിയെയും അഡീഷണല്‍ ചീഫ് സെക്രട്ടറിയെയും വിളിപ്പിച്ചതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *