ഹത്രാസ് സംഭവം:ജുഡീഷ്യല്‍ അന്വേഷണമുള്‍പ്പെടെ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സത്യഗ്രഹ സമരം ഇന്ന്

ന്യൂഡല്‍ഹി: ഹാഥ്റാസിലെ പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരാനുറച്ച് കോണ്‍ഗ്രസ്. പി.സി.സികളുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപക സത്യഗ്രഹം നടത്തും. വിഷയത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ ഇടപെടല്‍ ബി.ജെ.പിക്കും സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ പാർട്ടികള്‍ക്കും ക്ഷീണമുണ്ടാക്കിയിരിക്കുകയാണ്.

ഹാഥ്റാസിലെ പെണ്‍കുട്ടിക്ക് നീതീ തേടിയും കേസില്‍ ജുഡീഷ്യല്‍ അന്വേഷണവും ജില്ല മജിസ്ട്രേറ്റിനെതിരെ നടപടിയും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം. സംസ്ഥാനങ്ങളിലെ ഗാന്ധി – അംബേദ്കർ പ്രതിമകള്‍ക്കും മറ്റ് സുപ്രധാന സ്ഥലങ്ങള്‍ക്കും മുന്നില്‍ സത്യഗ്രഹം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *