സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ യു.ഡി.എഫ്, ബി.ജെ.പി കൂട്ടുകെട്ട് : കോടിയേരി

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ യു.ഡി.എഫ്, ബി.ജെ.പി കൂട്ടുകെട്ട് ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലൈഫിലെ സി.ബി.ഐ അന്വേഷണം ഇതിന്‍റെ ഭാഗമാണെന്ന് കോടിയേരി കുറ്റപ്പെടുത്തി.

ഇടത്മുന്നണി ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങൾ ഉയർത്തി യു.ഡി.എഫ് നടത്തുന്ന സമരങ്ങൾക്കും, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന രാഷ്ട്രിയ നീക്കങ്ങൾക്കുമെതിരെ പ്രതിരോധം തീര്‍ത്താണ് എൽ.ഡി.എഫ് പ്രതിഷേധവുമായി രംഗത്ത് വന്നത്.

കേന്ദ്രഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി കോടിയേരി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *