കോവിഡ്‌: ആറ്റിങ്ങല്‍ ഫയര്‍ സ്‌റ്റേഷന്‍ അടച്ചു

തിരുവനന്തപുരം : ആറ്റിങ്ങല്‍ ഫയര്‍ സ്‌റ്റേഷനില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഫയര്‍ സ്‌റ്റേഷന്‍ അടച്ചിടാന്‍ നിര്‍ദ്ദേശം . നാല് പേര്‍ക്ക് കൂടി ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 13 ആയി . തുടര്‍ന്നാണ് ആരോഗ്യവകുപ്പ് ഫയര്‍ സ്‌റ്റേഷന്‍ അടച്ചിടാന്‍ ആവശ്യപ്പെട്ടത്.

തിരുവനന്തപുരത്ത് 9 പൊലീസുകാര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പേരൂര്‍ക്കട എസ്.എ.പി ക്യാമ്ബില്‍ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തലസ്ഥാനത്ത് ഇന്ന് 1050 പേര്‍ക്കാണ് രോഗബാധയുണ്ടായത് . ഇതില്‍ 1024 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത് .

Leave a Reply

Your email address will not be published. Required fields are marked *