പുതിയ കാര്‍ഷിക നയം കര്‍ഷകരെ അടിമകളാക്കുന്നത് :രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക നിയമത്തിനെതിരെ വമര്‍ശനവുമായി രാഹുല്‍ ഗാന്ധി. പുതിയ കാര്‍ഷിക നയം രാജ്യത്തെ കര്‍ഷകരെ അടിമകളാക്കുമെന്ന് രാഹുല്‍ പറഞ്ഞു. വിവിധ കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ പിന്തുണച്ച്‌ ഷെയര്‍ ചെയ്ത ട്വീറ്റിലാണ് കേന്ദ്ര സര്‍ക്കാരിനെ രാഹുല്‍ വിമര്‍ശിച്ചത്.

‘തെറ്റായ ജി.എസ്.ടി നയം രാജ്യത്തെ മൈക്രോ- ചെറുകിട-ഇടത്തരം മേഖലയെ മൊത്തമായി തകര്‍ത്തു. പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ കര്‍ഷകരെ അടിമകളാക്കുകയും ചെയ്യും,’ അദ്ദേഹം ട്വീറ്റ് ചെയ്തു. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജിഎസ്ടിയെ പുതിയ ബില്ലുകളുമായി താരതമ്യപ്പെടുത്തി, ഭാരത് ബന്ദിനെ അനുകൂലിക്കുന്ന ഹാഷ്ടാഗോട് കൂടിയാണ് രാഹുലിന്‍റെ ട്വീറ്റ്.

ജനാധിപത്യ വ്യവസ്ഥിതിക്കെതിരും ഭരണഘടനാവിരുദ്ധവുമായ കരിനിയമങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *