ബിഹാര്‍ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി; വോട്ടെണ്ണല്‍ നവംബര്‍ 10ന്‌

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്തും. ഒക്ടോബര്‍ 28നാണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടം നവംബര്‍ 3നും മൂന്നാംഘട്ടം നവംബര്‍ 7ന് നടക്കും. നവംബര്‍ 10ന് വോട്ടെണ്ണല്‍ നടക്കും.

കോവിഡ് പ്രതിസന്ധിക്കിടയിലും പൌരന്‍റെ വോട്ടവകാശം പ്രധാനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പറഞ്ഞു. ജനങ്ങളുടെ സുരക്ഷക്കും പ്രാധാന്യം കൊടുക്കണം. കോവിഡ് കാലത്തെ ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയാണ്. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം കുറക്കും 2015 പ്രകാരം 72 മില്യണ്‍ വോട്ടേഴ്സ് ഇന്ത്യയിലുണ്ട്.

46 ലക്ഷം മാസ്കുകള്‍, 15 ലക്ഷം ബോട്ടില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍, 2 ലക്ഷത്തിലധികം പി പി ഇ കിറ്റുകള്‍ എന്നിവ ലഭ്യമാക്കുമെന്നും സുനില്‍ അറോറ പറഞ്ഞു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍ പരമാവധി ഓണ്‍ലൈനിലൂടെ ആയിരിക്കും. കോവി‍ഡ് ലക്ഷണമുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് സൌകര്യമുണ്ടായിരിക്കും. ഒരു ബൂത്തില്‍ പരമാവധി ആയിരം വോട്ടര്‍മാര്‍ക്ക് മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *