വിശ്വാസ സംരക്ഷണത്തിനു രംഗത്തിറങ്ങിയില്ലെങ്കില്‍ കോണ്‍ഗ്രസിന്റ അടിവേര് ഇളകും: കെ.സുധാകരന്‍

കാസര്‍കോട്: വിശ്വാസ സംരക്ഷണത്തിനു രംഗത്തിറങ്ങിയില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റ വാട്ടര്‍ ലൂ ആയിരിക്കും സംഭവിക്കുകയെന്നു കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍.

ശബരിമല വിഷയത്തില്‍ വിശ്വാസികളെ കൂടെ നിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ അടിവേര് ഇളകും. ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ഡിസിസി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്‍

Leave a Reply

Your email address will not be published. Required fields are marked *