ജോസഫ് എം പുതുശേരി കേരള കോണ്‍ഗ്രസ് വിട്ടു

കോട്ടയം: കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം നേതാവും മുൻ എംഎൽഎയുമായ ജോസഫ് എം പുതുശ്ശേരി പാർട്ടി വിട്ടു . ജോസ് വിഭാഗം ഇടതു മുന്നണിയിലേക്ക് പോകുന്നതില്‍ പ്രതിഷേധിച്ചാണ് പുതുശ്ശേരി ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്നത്. യുഡിഎഫിൽ ഉറച്ചു നിൽക്കുന്നവരെ സംരക്ഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

ഇടതു മുന്നണി പ്രവേശനത്തിന്‍റെ പടിവാതിലിൽ നിൽക്കുമ്പോഴാണ് ജോസ് കെ. മാണി വിഭാഗത്തിന് തിരിച്ചടിയായി മുതിർന്ന നേതാവ് ജോസഫ് എം. പുതുശ്ശേരി പാർട്ടി വിട്ടത്. പുതുശ്ശേരിയും അനുയായികളും എതിർ പാളയമായ ജോസഫ് പക്ഷത്തേക്ക് ചേക്കേറുന്നത് ജോസ് വിഭാഗത്തിന് ഏറ്റ തിരിച്ചടിക്ക് ആഘാതം കൂട്ടും. ഇടത് മുന്നണിയിലേക്ക് പോകാനുള്ള ജോസ് കെ. മാണിയുടെ തീരുമാനം ആത്മഹത്യാപരമെന്നാണ് പുതുശ്ശേരി വിശേഷിപ്പിച്ചത്.

യു.ഡി.എഫ് ബന്ധം വിച്ഛേദിക്കപ്പെട്ട ശേഷം കേരള കോണ്‍ഗ്രസ്സില്‍ എമ്മില്‍ നിന്ന് പുറത്തുവരുന്ന ആദ്യ നേതാവാണ് പുതുശേരി. കല്ലൂപ്പാറ മുന്‍ എം.എല്‍.എയാണ് ജോസഫ് എം. പുതുശേരി.

 

Leave a Reply

Your email address will not be published. Required fields are marked *