ജെന്റില്‍മാന്‍ സൃഷ്ടിച്ചതൊക്കെ അത്ഭുതങ്ങള്‍ മാത്രം

 

  

 (കടപ്പാട്‌: ജോഷി ജോര്‍ജ്  &  malayalam.asiavillenews ) c/0 Sixtus Paulson, Vettukadu


  • കാതലന്‍ എന്ന സിനിമ പുറത്തിറങ്ങിയതിനുശേഷമാണ് ജയലളിതയുമായി കുഞ്ഞുമോന്‍ ഏറെ അടുപ്പത്തിലായത്. ചിത്രത്തിലെ ചില സീനുകള്‍ക്ക് ജയലളിതയുടെ അക്കാലത്തെ ജീവിതവുമയി ബന്ധപ്പെടുത്തിയിരുന്നു.

സിനിമയില്‍ പണം ആശയങ്ങള്‍ക്കുവേണ്ടി പ്രയോജനപ്പെടുത്തുമ്പോള്‍ പണം മുടക്കിയവനും ചരിത്രത്തില്‍ ഇടം നേടുന്നു. സ്പീല്‍ ബര്‍ഗ്  മുതല്‍ കെ.ടി. കുഞ്ഞുമോന്‍ വരെയുള്ളവര്‍ പഠിപ്പിക്കുന്ന പാഠം അതാണ്. പണത്തിനുവേണ്ടി പണമുണ്ടാക്കുന്നവരാണ് ഒരുപണത്തൂക്കം പോലും ഗുണമില്ലാത്തവരായി പൊതുജീവിതത്തില്‍ നിന്ന് മാഞ്ഞുപോകുന്നത്.  എന്നാല്‍ കെ.ടി. കുഞ്ഞുമോന്‍ അങ്ങനെ മായില്ല.

ആരാണീ കെ.ടി. കുഞ്ഞുമോന്‍…? സിനിമയിലെ നായകന് പകരം സിനിമാപോസ്റ്ററിലും 65 അടി ഉയരമുള്ള കട്ടൗട്ടിലും മീശപിരിച്ച്  മഹാനെപ്പോലെ ചിരിച്ചുനില്‍ക്കുന്ന മനുഷ്യന്‍. വിജയത്തിന്റെ മര്‍മ്മമറിയുന്നവനെന്ന് ജനം വാഴ്ത്തി. എന്തിനുപറയുന്നു. ലക്ഷങ്ങള്‍ കൊണ്ട് കളിച്ചിരുന്ന തമിഴ് സിനിമയെ കോടികളുടെ നിലവാരത്തിലെത്തിച്ചു മലയാളിയായ തുമ്പമണ്ണുകാരന്‍ കുഞ്ഞുമോന്‍.

  • കഥയിലൊരു ട്വിസ്റ്റ് 

തല്‍ക്കാലം കുഞ്ഞുമോന്റെ കഥ അവിടെ നില്‍ക്കട്ടെ. മറ്റൊറു ചെറുപ്പക്കാരനെ പരിചയപ്പെടാം. ആള്‍ കുംഭകോണം സ്വദേശിയാണ്. വെറ്റിലയ്ക്ക്  പേരു കേട്ട ആ നാട്ടില്‍ നിന്ന് എത്തിയവന്‍.  ചെന്നൈ സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ കോഴ്‌സിന് ചേര്‍ന്നു. പഠനത്തേക്കാളേറെ ചെന്നൈയിലെ തിയേറ്ററുകളും സ്റ്റുഡിയോകളും താരങ്ങളുമടങ്ങിയ ചലച്ചിത്രമേഖലയെന്ന  മാസ്മരിക ലോകമാണ് അയാളെ ഏറെ ആകര്‍ഷിച്ചത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും അയാളുടെ മനസ്സ് നിറയെ സിനിമാ മോഹമായിരുന്നു. എങ്ങനെയെങ്കിലും ഒരു സിനിമാ നടനാകണമെന്നും തന്റെ രൂപഭാവങ്ങള്‍ക്ക് യോജിച്ച കോമഡി വേഷങ്ങള്‍ ചെയ്ത് പ്രശസ്തനാകണമെന്നുമുള്ള ഉല്‍ക്കടമായ ആഗ്രഹത്തില്‍ ജോലിക്കൊപ്പം തന്നെ നാടകങ്ങളിലും അഭിനയിക്കാന്‍ തുടങ്ങി. പ്രശസ്തമായ  തില്ലൈ രാജന്റെ ‘നാടകമന്ദിര്‍’ എന്ന ട്രൂപ്പില്‍ ഏറെ വര്‍ഷങ്ങള്‍ ഹാസ്യ വേഷങ്ങള്‍ അവതരിപ്പിച്ചു. പിന്നെ സംഭാഷണമെഴുത്തില്‍ സഹായിച്ചും മുന്നോട്ട് പോയെങ്കിലും സിനിമാ നടനാവുക എന്നത് തന്നെയായിരുന്നു അയാളുടെ ആത്യന്തികമായ മോഹം.

 

1 thought on “ജെന്റില്‍മാന്‍ സൃഷ്ടിച്ചതൊക്കെ അത്ഭുതങ്ങള്‍ മാത്രം

  1. KT കുഞ്ഞുമോൻ്റെ സിനിമാ ജൈത്രയാത്ര നന്നായി അവതരിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിൻ്റെ രണ്ടാം വരവ് ചിത്രമായ ജെൻ്റിൽമാൻ – 2 ന് സൂപ്പർ സംവിധായകൻ സംവിധാനിക്കാൻ Date കൊടുക്കുമോ …

Leave a Reply

Your email address will not be published. Required fields are marked *