ജലനിരപ്പ് ഉയര്‍ന്നു; ബാണാസുര സാഗര്‍ തുറന്നു

വയനാട് : ജലനിരപ്പ് 775 മീറ്ററില്‍ എത്തിയതോടെ ബാണാസുര സാഗറിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി. 10 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തിയത്. കടമാന്‍ തോട്, പുതുശ്ശേരി പുഴ, പനമരം പുഴ എന്നിവയുടെ തീരങ്ങളില്‍ കഴിയുന്നവര്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം ഉണ്ട്.

ജലനിരപ്പ് ഉയര്‍ന്നതിനെതുടര്‍ന്ന് തമിഴ്നാട് ഷോളയാര്‍ ഡാം തുറന്നിട്ടുണ്ട്. ഡാമിന്റെ മൂന്ന് സ്പില്‍വെ ഷെട്ടറുകളാണ് തുറന്നത്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘം കേരളത്തില്‍ എത്തിയിട്ടുണ്ട് . മലപ്പുറം , വയനാട് , തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇവരെ വിന്യസിച്ചിരിക്കുന്നത് . ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉള്ള സംഘങ്ങള്‍ക്ക് പുറമെ ആണ് മൂന്ന് സംഘം എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *