കൊല്ലത്ത് മത്സ്യചന്തകള്‍ തുറക്കാന്‍ അനുമതി

കൊല്ലം: ജില്ലയിലെ മത്സ്യമാര്‍ക്കറ്റുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവിലൂടെ അനുമതി നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊലീസിന്റെയും കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വേണം പ്രവര്‍ത്തനം.

രോഗവ്യാപനം ചെറുക്കാന്‍ രൂപീകരിച്ച സംരക്ഷിത കുടുംബ കൂട്ടായ്മ മാതൃകയില്‍ മത്സ്യമാര്‍ക്കറ്റുകളില്‍ മാര്‍ക്കറ്റ് മാനേജ്‌മെന്റ് സമിതികള്‍ രൂപീകരിക്കണം. മാര്‍ക്കറ്റുകള്‍ ലൈസന്‍സോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പ് വരുത്തേണ്ടത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ ചുമതലയാണ്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് അധികാരമുണ്ടായിരിക്കുമെന്നും ഉത്തരവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *