ജോലി നഷ്ടപ്പെട്ട് തിരികെ വരുന്നവര്‍ക്കായി കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കണം

തൃശൂര്‍: കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരികെ വരുന്നവര്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കാര്‍ഷിക മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. അവര്‍ക്ക് വേണ്ടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ചുമതലയുണ്ട്. കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ സ്ത്രീകളെയും ചെറുപ്പക്കാരെയും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പൂമംഗലം പഞ്ചായത്തില്‍ വനിതകള്‍ക്കായി ആരംഭിച്ച വ്യവസായ കേന്ദ്രം എടക്കുളം കനാല്‍ കിഴക്ക് അങ്കണവാടി പരിസരത്ത് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *