അദ്ധ്യാപന ശൈലിയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് ഡി.കെ.മുരളി

തിരുവനന്തപുരം: പുതിയ വിദ്യാഭ്യാസ സംസ്‌ക്കാരത്തിലൂടെ അദ്ധ്യാപന ശൈലിയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് എം.എല്‍.എ. ഡി.കെ.മുരളി. സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് നേടിയ കെ. സ്വാമിനാഥന് പ്രേം നസീര്‍ സുഹൃത് സമിതി പാലോട് പേരക്കുഴി എല്‍.പി.സ്‌കൂളില്‍ നടത്തിയ അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. ഉദയകുമാര്‍, സമിതി ഭാരവാഹികളായ ബാദുഷ, എസ്.അഹമ്മദ്, കൃഷ്ണ രാജ്, സ്‌കൂള്‍ പി.ടി.എ.പ്രസിഡണ്ട് രാജീവ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *