ജോസ് കെ മാണിക്ക് തിരിച്ചടി; രണ്ടിലയ്ക്ക് ഹൈക്കോടതി സ്‌റ്റേ

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പു ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. ജോസ് കെ മാണി വിഭാഗത്തിന് അനുകൂലമായുളള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ പി.ജെ ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഒരു മാസത്തേയ്ക്കാണ് സ്റ്റേ ചെയ്തത്.

വസ്തുതകള്‍ പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനത്തിലെത്തിയതെന്ന് ആരോപിച്ചാണ് ജോസഫ് ഹര്‍ജി നല്‍കിയത്. ഒക്ടോബര്‍ ഒന്നിന് കേസ് വീണ്ടും കോടതി പരിഗണിക്കും. ഇരു വിഭാഗത്തിന്റെ വിശദമായ വാദം കോടതി കേട്ട ശേഷം അന്തിമ തീരുമാനം ഉണ്ടാകും.

 

Leave a Reply

Your email address will not be published. Required fields are marked *