ജെന്റില്‍മാന്റെ രണ്ടാം ഭാഗവുമായി കുഞ്ഞുമോന്‍

1993 ഇല്‍ പുതുമുഖ സംവിധായകന്‍ ഷങ്കര്‍, മുന്‍നിര നായകനല്ലാതിരുന്ന അര്‍ജ്ജുന്‍, നവാഗതരായ സാങ്കേതിക വിദഗ്‌ധര്‍ എന്നിങ്ങനെ പുതിയൊരു ടീമിനെ അണിനിരത്തി കെ ടി കുഞ്ഞുമോന്‍ നിര്‍മ്മിച്ച ചിത്രമായ ജെന്റില്‍മാന്റെ രണ്ടാം ഭാഗവുമായി എത്താന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാവ് കുഞ്ഞുമോന്‍.

ജെന്റില്‍മാന്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ നൂതന സാങ്കേതിക വിദ്യകളുടെ അകമ്ബടിയോടെ ഹോളിവുഡ് നിലവാരത്തില്‍ , മെഗാ ബഡ്ജറ്റില്‍ തമിഴ് ,തെലുങ്ക് , ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് സിനിമ നിര്‍മിക്കുന്നത്. നടീ നടന്മാര്‍ മറ്റു സാങ്കേതിക വിദഗ്ദ്ധര്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടന്നു വരുന്നു . ഔദ്യോഗികമായ അറിയിപ്പ് ഉടന്‍ ഉണ്ടാവും. ഈ സിനിമ ലോകമെമ്ബാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്ത ശേഷം മാത്രമേ മറ്റു മാദ്ധ്യമങ്ങളില്‍ റിലീസ് ചെയ്യുകയുള്ളൂ. കെ ടി കുഞ്ഞുമോന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *