കീം ഫലം: എൻജിനീയറിങ്ങിന് 56,599 പേർക്കും ഫാർമസിക്ക് 44,390 പേർക്കും യോഗ്യത

തിരുവനന്തപുരം: കീം 2020 (കേരള എൻജിനീയറിങ് അഗ്രിക്കൾച്ചറൽ മെഡിക്കൽ) പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചു. എൻജിനീയറിങ്ങിന് 56,599 പേർ യോഗ്യത നേടി. ഫാർമസി കോഴ്സുകൾക്ക് 44,390 പേർക്ക് യോഗ്യത ലഭിച്ചു. www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.

കേരള സർവകലാശാല, മഹാത്മാഗാന്ധി സർവകലാശാല, കാലിക്കറ്റ്‌ സർവകലാശാല, കണ്ണൂർ സർവകലാശാല, കേരള കാർഷിക സർവകലാശാല എന്നിവയാണ്‌ കീം ഉപയോഗിച്ച്‌ അവരുടെ പ്രഫഷനൽ കോഴ്‍സുകളിലേക്ക്‌ പ്രവേശനം നൽകുന്നത്‌. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അതീവ സുരക്ഷയോടെയായിരുന്നു കീം പരീക്ഷകൾ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *