ചവറയില്‍ ഷിബു ബേബി ജോണും കുട്ടനാട്ടില്‍ ജേക്കബ് എബ്രാഹാമും മത്സരിക്കും

തിരുവനന്തപുരം: കുട്ടനാട്, ചവറ സീറ്റുകളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചവറയില്‍ ഷിബു ബേബി ജോണും കുട്ടനാട്ടില്‍ ജേക്കബ് എബ്രാഹാമും മത്സരിക്കും. ഇക്കാര്യം ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി.

ജോസ് കെ.മാണിയുടെ കാര്യത്തില്‍ പുനഃപരിശോധനയില്ലെന്നും യുഡിഎഫ് യോഗത്തിന് ശേഷം പി.ജെ ജോസഫ് പറഞ്ഞു.

കേരള കോൺഗ്രസ് എം യു.ഡി.എഫിലേക്ക് തിരിച്ച് വരാനുള്ള സാധ്യത മങ്ങിയ സാഹചര്യത്തിലാണ് പിജെ ജോസഫ്‌ വിഭാഗത്തിന് കുട്ടനാട്ടിൽ സീറ്റ് നൽകാൻ യു.ഡി.എഫ് തീരുമാനിച്ചത്. എന്നാൽ ചിഹ്നത്തിന്‍റെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *