ഡി.എം.ഒയെ സസ്‌പെന്‍ഡ് ചെയ്യണം : പ​ത്ത​നം​തി​ട്ട ഡി.സി.സി

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് രോ​ഗി​യാ​യ യു​വ​തി​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​റെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത് വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട​ണ​മെ​ന്നും കോ​വി​ഡ് ഡ്യൂ​ട്ടി​യി​ല്‍ വീ​ഴ്ച വ​രു​ത്തി​യ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​  കോ​ണ്‍​ഗ്ര​സ്​ ക​ല​ക്ട​റേ​റ്റി​ന് മു​ന്നി​ല്‍ ഉ​പ​വാ​സ സ​മ​രം നടത്തുന്നു

മു​ന്‍ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ എം.​എം. ഹ​സ​ന്‍ ഉ​ദ്ഘാ​ട​നം ചെയ്തു.  എ​ല്ലാ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്താ​നും ജി​ല്ല കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്തു.

108 ആം​ബു​ല​ന്‍​സി​ല്‍ കോ​വി​ഡ് സെന്‍റ​റി​ലേ​ക്ക് കൊ​ണ്ടു​പോ​യ യു​വ​തി​യെ ഡ്രൈ​വ​ര്‍ പീ​ഡി​പ്പി​ക്കാ​നി​ട​യാ​യ​ത് ആ​രോ​ഗ്യ​വ​കു​പ്പി​െന്‍റ പി​ടി​പ്പു​കേ​ടാ​ണെ​ന്നും ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍​നി​ന്നും ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് ഒ​ഴി​ഞ്ഞു​നി​ല്‍​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ധാ​ര്‍​മി​ക ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്നും ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ ബാ​ബു ജോ​ര്‍​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *