മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു; മത്സ്യത്തൊഴിലാളികളെ കാണാതായി

മലപ്പുറം: മീന്‍ പിടുത്ത ബോട്ടുകള്‍ അപകടത്തില്‍പ്പെട്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. നാട്ടിക എടമുട്ടത്ത് ബോട്ടുമുങ്ങി ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. മോശം കാലാവസ്ഥ രക്ഷാപ്രവ‌ര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

ഇവര്‍ നടുക്കലില്‍ കുടുങ്ങിയിട്ട് പത്ത് മണിക്കൂറോളമായി. ബോട്ട് കടലില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും, രക്ഷിക്കണമെന്നും അഭ്യര്‍ത്ഥിച്ച്‌ മത്സ്യത്തൊഴിലാളികള്‍ സന്ദേശമയക്കുകയായിരുന്നു. ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പുലര്‍ച്ചെ നാല് മണിക്ക് ശേഷം ഇവരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.

മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മി.മി മുതല്‍ 115.5 മി.മി വരെ മഴ ലഭിക്കും. തെക്കന്‍ ജില്ലകളിലും മഴ ശക്തമായിരിക്കും.അറബിക്കടലില്‍ ലക്ഷദ്വീപ് കവരത്തിക്ക് സമീപമായി ഇന്നലെ രൂപം കൊണ്ട ന്യൂനമര്‍ദവും കാലവര്‍ഷക്കാറ്റുമാണ് മഴയ്ക്ക് കാരണം.

Leave a Reply

Your email address will not be published. Required fields are marked *