ലോകത്ത് കോവിഡ്‌ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക്

ന്യൂഡൽഹി: ലോകത്ത് കോവിഡ്‌ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് എത്തുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 90,632 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ രോഗബാധിതര്‍ 41.13 ലക്ഷമായി.ഇതോടെ ലോകത്ത് കോവിഡ്‌
രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് എത്തുകയാണ്‌. ബ്രസീലില്‍ 41.23 ലക്ഷം പേരാണ് രോഗബാധിതര്‍.

സജീവമായ കേസുകളിൽ 62 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 8.62 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ കോവിഡ്‌ കേസുകൾ റിപ്പോർട്ട് ചെയ്തത്.

ദിവസേനെയുള്ള കേസുകളിൽ നാലിലൊന്നും മഹാരാഷ്ട്രയിൽ നിന്നാണ്. ശനിയാഴ്ച കൊവിഡ് ബാധിച്ചവരുടെ എണ്ണം 20,489 ആയി ഉയർന്നിരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 8,83,862 ആണ്. തുടർച്ചയായ നാലാം ദിവസമാണ് മഹാരാഷ്ട്രയിൽ റെക്കോർഡ് കോവിഡ്‌ രോഗികൾ.

 

 

Leave a Reply

Your email address will not be published. Required fields are marked *