കൊലക്കേസ് പ്രതി എങ്ങനെ ആംബുലന്‍സ് ഡ്രൈവറായി : രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആംബുലന്‍സ് ഡ്രൈവര്‍ കോവിഡ് രോഗിയെ പീഡിപ്പിച്ചത് ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലക്കേസ് പ്രതി എങ്ങനെ ആംബുലന്‍സ് ഡ്രൈവറായി? ഇയാളുടെ പശ്ചാത്തലം എന്തുകൊണ്ട് പരിശോധിച്ചില്ല? വണ്ടിയില്‍ ആംബുലന്‍സ് ഡ്രൈവര്‍ മാത്രം ഉണ്ടായിരുന്നത് സംശയാസ്പദമാണ്. ഉന്നതതല അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. ആംബുലന്‍സില്‍ പോലും രോഗികള്‍ക്ക് പീഡനമേല്‍ക്കേണ്ട ഗുരുതര സാഹചര്യമാണ് സംസ്ഥാനത്ത്. ആരോഗ്യ വകുപ്പ് ഇതിന് മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *