ഇരട്ടകൊലപാതകം: സി.പിഎമ്മിന് പങ്കുണ്ടെന്ന് തിരുവനന്തപുരം ഡി.സി.സി

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തില്‍ സി.പിഎമ്മിന് പങ്കുണ്ടെന്ന് തിരുവനന്തപുരം ഡിസിസി.

ഇത് ഒരു രാഷ്ട്രീയകൊലപാതകമല്ല മറിച്ച് സി.പി.എമ്മിലെ രണ്ട് ഗ്യാങ്ങുകള്‍ തമ്മില്‍ നടന്ന ആക്രമണമാണ് .സി.സി.ടി.വി ദൃശ്യങ്ങള്‍ കാണിച്ചുകൊണ്ട് ആക്രമണം നടക്കുമ്പോള്‍ അവിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുണ്ടായിരുന്നു എന്നും ഡിസിസി നേതാക്കള്‍ ആരോപിക്കുന്നു.

“12 പേരാണ് ആക്രമണ സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. ഇതില്‍ എല്ലാവരുടേയും കയ്യില്‍ ആയുധങ്ങളുമുണ്ടായിരുന്നു. മരിച്ചവരുടെ കയ്യിലും ആയുധങ്ങളുണ്ടായിരുന്നു. അവര്‍ തിരിച്ചും ആക്രമണം നടത്തിയിട്ടുണ്ട്. അത്തരത്തില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ആക്രമണമാണ്” രണ്ടുപേരുടെ ജീവനെടുക്കുന്ന തരത്തിലേക്ക കാര്യങ്ങള്‍ എത്തിയയെതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *