തമിഴ്നാട്ടിൽ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; 5 മരണം

ചെന്നൈ:  തമിഴ്നാട്ടിലെ കടലൂരിൽ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി. അപകടത്തിൽ അഞ്ച് പേർ മരിച്ചു. പടക്ക നിർമാണശാല പൂർണമായും കത്തിയമര്‍ന്നു.

മരിച്ച അഞ്ച് പേരും സ്ത്രീകളാണെന്നാണ് പ്രാഥമിക നിഗമനം. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എത്ര പേര്‍ പടക്കശാലയിലുണ്ടായിരുന്നു എന്ന് വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *