ഓണക്കിറ്റ്‌ ശനിയാഴ്‌ച‌വരെ വാങ്ങാം

തിരുവനന്തപുരം:സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റ്‌ ശനിയാഴ്‌ച‌വരെ വാങ്ങാം. ‌ 72.46 ലക്ഷം കിറ്റുകള്‍ വിതരണം ചെയ്‌ത്‌ കഴിഞ്ഞു.

5.73 ലക്ഷം എഎവൈ (മഞ്ഞ) കാര്‍ഡുകാരും 30.24 ലക്ഷം പിഎച്ച്‌എച്ച്‌ (പിങ്ക്‌) കാര്‍ഡുകാരും 21.47 ലക്ഷം എന്‍പിഎസ്‌ (നീല) കാര്‍ഡുകാരും 15.08 ലക്ഷം എന്‍പിഎന്‍എസ്‌ (വെള്ള) കാര്‍ഡുകാരുമാണ്‌ ഇതുവരെ കിറ്റ്‌ വാങ്ങിയത്‌.

അടുത്ത നാല്‌ മാസവും സൗജന്യ കിറ്റുണ്ട്‌. അതിന്റെ വിതരണ തീയതി പിന്നീട്‌ അറിയിക്കും.

ആഗസ്‌ത്‌ മാസത്തെ റേഷന്‍ സാധനങ്ങളും അഞ്ചുവരെ ലഭിക്കും. വ്യാപാരികള്‍ക്ക്‌ 1000 രൂപ ഉത്സവബത്തയും നല്‍കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *