പെരിയ ഇരട്ടക്കൊലയ്ക്ക് കോണ്‍ഗ്രസ് ചെയ്ത പ്രതികാരമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: വെഞ്ഞാറംമൂടിലേത് കോണ്‍ഗ്രസിന്‍റെ ആസൂത്രിത കൊലപാതകമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പെരിയ ഇരട്ടക്കൊലയ്ക്ക് കോണ്‍ഗ്രസ് ചെയ്ത പ്രതികാരമാണ് വെഞ്ഞാറമൂട് ഇരട്ടക്കൊലയെന്നും സിപിഎം സംസ്ഥാന സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

കോണ്‍ഗ്രസ് നേതൃത്വത്തിന് കൊലപാതക നീക്കത്തെക്കുറിച്ച് അറിവുണ്ടായിട്ടും തടഞ്ഞില്ല. കൊലപാതകത്തെ കെ.പി.സി.സി പ്രസിഡൻറും പ്രതിപക്ഷ നേതാവും ന്യായീകരിച്ചതാണ്പിന്നീടുള്ള അക്രമങ്ങൾക്ക് കാരണം. കൊലപാതകത്തിനെതിരായ സി.പി.എം കരിദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *