പാര്‍ലമെന്റില്‍ ചോദ്യോത്തരവേളയില്ല; ജനാധിപത്യവിരുദ്ധമെന്ന്‌ പ്രതിപക്ഷം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ അടുത്ത മാസം 14-ന് ആരംഭിക്കുന്ന മണ്‍സൂണ്‍ സെഷനില്‍ ചോദ്യോത്തര വേള ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ചോദ്യോത്തരവേള റദ്ദാക്കിയത്.

കേന്ദ്ര നടപടി ജനാധിപത്യവിരുദ്ധമാണെന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ചൈനയുടെ പ്രകോപനം, സാമ്പത്തിക പ്രതിസന്ധി എന്നീ വിഷയങ്ങളുണ്ട്. സത്യം പുറത്തുവരാതിരിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.

ലോക്‌സഭയും രാജ്യസഭയും പ്രത്യേക സമയങ്ങളിലാവും ചേരുക. സാമൂഹിക അകലം പാലിക്കുന്നതിനായി എംപിമാരുടെ ഇരിപ്പിടവും പുനക്രമീകരിക്കും. ലോക്‌സഭ ആദ്യദിവസം രാവിലെ 9 മുതല്‍ 1 വരെയും തുടര്‍ന്ന് ഒക്‌ടോബര്‍ 1 വരെ വൈകിട്ട് 3 മുതല്‍ 7 വരെയും ആയിരിക്കും ചേരുക. രാജ്യസഭ ആദ്യ ദിവസം വൈകിട്ട് 3 മുതല്‍ 7 വരെയും പിന്നീടുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ 1 വരെയുമാകും ചേരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *