മന്ത്രി ഇ.പി ജയരാജനെ വെല്ലുവിളിച്ച് അടൂര്‍പ്രകാശ് എം.പി

തിരുവനന്തപുരം:  മന്ത്രി ഇ പി ജയരാജന്‍ കാടടച്ച് വെടിവെക്കുകയാണെന്ന്‌
അടൂര്‍ പ്രകാശ് എം.പി.

മാന്യതയുണ്ട് എങ്കില്‍ തനിക്കെതിരായി ഇ.പി ജയരാജന്‍ ഉന്നയിക്കുന്ന ആരോപണം തെളിയിക്കാനുള്ള ഉത്തരവാദിത്വവും ഇപി കാണിക്കണമെന്നും, എപ്പോള്‍, എങ്ങനെ കൊലപാതകക്കേസിലെ പ്രതികളുമായി താന്‍ ബന്ധപ്പെട്ടുവെന്നും
പറയണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

മന്ത്രിയുടെ പ്രതികരണം ഉത്തരവാദിത്വമില്ലാതെയാണെന്നും സ്വര്‍ണക്കടത്ത് കേസ് മറച്ചുവെക്കാനുള്ള ശ്രമമാണിതെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *