കോണ്‍ഗ്രസ് ഓഫീസ് തീയിട്ടു; ചൊവ്വാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

വെമ്പായം: വെഞ്ഞാറമൂട് കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഓഫീസ് തീയിട്ട് നശിപ്പിച്ചു. വെഞ്ഞാറമൂട്ടില്‍ നടന്ന ഇരട്ട കൊലപാതകത്തെ തുടര്‍ന്ന് വെമ്പായം, കന്യാകുളങ്ങര മേഖലയില്‍ കോണ്‍ഗ്രസ്‌ ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്ച വെമ്പായം ഗ്രാമ പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍ നടത്തും. രാവിലെ 6 മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം.വെഞ്ഞാറമ്മൂട് രണ്ട് പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ. പ്രകടനം നടത്തിയത്. ഇതിനിടയിലാണ് വട്ടിയൂര്‍ക്കാവ് ജങ്ഷനിലെ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തത്.

Leave a Reply

Your email address will not be published. Required fields are marked *