ലാവലിന്‍ കേസിലെ ഹരജികള്‍ പ​ഴ​യ ബെ​ഞ്ചി​ലേ​ക്ക് മാ​റ്റി

ന്യൂഡല്‍ഹി: എസ്.എന്‍.സി. ലാവലിന്‍ കേസിലെ ഹരജികള്‍ പ​ഴ​യ ബെ​ഞ്ചി​ലേ​ക്ക് മാ​റ്റി. ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി. കേ​സ് ജ​സ്റ്റീ​സ് എ​ന്‍.​വി ര​മ​ണ​യു​ടെ ബെ​ഞ്ചി​ല്‍ ലി​സ്റ്റ് ചെ​യ്യാ​നാ​യാ​ണ് മാ​റ്റി​യിരിക്കുന്നത്.

പി​ണ​റാ​യി വി​ജ​യ​ന്‍, കെ.​മോ​ഹ​ന​ച​ന്ദ്ര​ന്‍, എ.​ഫ്രാ​ന്‍​സി​സ് എ​ന്നി​വ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്ത് സി​.ബി.​ഐ ന​ല്‍​കി​യ അ​പ്പീ​ല്‍ ഹര​ജി​യാ​ണ് കോ​ട​തി പ​ഴ​യ ബെ​ഞ്ചി​ലേ​ക്ക് മാ​റ്റി​യ​ത്. പി​ണ​റാ​യി വി​ജ​യ​നെ​തി​രെ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നാ​ണ് സിബി​ഐ​യു​ടെ ഹർ​ജി​യി​ല്‍ പ​റ​യു​ന്ന​ത്. തെ​ളി​വു​ക​ള്‍ ഹൈ​ക്കോ​ട​തി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് പി​ണ​റാ​യിയെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. ജസ്റ്റിസ് ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഹര്‍ജി കേള്‍ക്കുന്നതില്‍ കേസിലെ കക്ഷികള്‍ക്ക് ആര്‍ക്കും എതിര്‍പ്പില്ലെന്ന് പിണറായി വിജയനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി.ഗിരി കോടതിയെ അറിയിച്ചു.

ലാ​വ്‌​ലി​ൻ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് നീ​ട്ടി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ.​എ​സ്.ഇ.​ബി മു​ൻ ചെ​യ​ർ​മാ​നും കേ​സി​ലെ പ്ര​തി​യു​മാ​യ ആ​ർ. ശി​വ​ദാ​സ​ൻ ക​ഴി​ഞ്ഞ ദി​വ​സം അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു

Leave a Reply

Your email address will not be published. Required fields are marked *