സ്വാശ്രയ മെഡിക്കല്‍ സീറ്റുകളിലെ പ്രവേശനം റദ്ദാക്കിയ സുപ്രീം കോടതി വിധി നടപ്പാക്കുമെന്നു മന്ത്രി കെ.കെ. ശൈലജ

തൃശൂര്‍: നാലു സ്വാശ്രയ മെഡിക്കല്‍ സീറ്റുകളിലെ പ്രവേശനം റദ്ദാക്കിയ സുപ്രീം കോടതി വിധി നടപ്പാക്കുമെന്നു മന്ത്രി കെ.കെ. ശൈലജ.


സീറ്റുകള്‍ നഷ്ടപ്പെടുന്നതിലും കുട്ടികളുടെ ഭാവിയിലും സര്‍ക്കാരിന് ഉത്കണ്ഠയുണ്ട്. എന്നാല്‍ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിനു മുന്‍പില്‍ മറ്റു വഴികളില്ല. സുപ്രീം കോടതി തീരുമാനം വരുന്നതുവരെ കാത്തിരുന്ന് അവസരം നഷ്ടപ്പെടുത്തേണ്ടെന്നു കരുതിയാണു കോളജുകളിലേക്കു പ്രവേശനം നടത്തിയത്. വിധിയുടെ നിയമവശങ്ങള്‍ പരിശോധിക്കുമെന്നും വിധിയെ മറികടക്കാന്‍ ആലോചനകളില്ലെന്നും ആരോഗ്യ സര്‍വകലാശാലയിലെ വിവിധ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോടായി മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *