വെറുപ്പും പകയും വളർത്താൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു:സോണിയ ഗാന്ധി

ന്യൂഡല്‍ഹി: വെറുപ്പും പകയും വളർത്താൻ ചില കേന്ദ്രങ്ങൾ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നതായി കോൺ​ഗ്രസ് അദ്ധ്യക്ഷ സോണിയ ​ഗാന്ധി. അഭിപ്രായ സ്വാതന്ത്ര്യം ഇന്ന് അപകടാവസ്ഥയിലാണ്. രാഷ്ട്ര ശിൽപികൾക്ക് മനസ്സില്‍ പോലും കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും സോണിയാ ​ഗാന്ധി പറഞ്ഞു.

ജനങ്ങളെ പരസ്പരം തമ്മിൽ തല്ലിക്കാൻ വെറുപ്പിന്റെ വിഷം ഉത്പാദിപ്പുക്കുന്ന ശക്തികളുണ്ട് രാജ്യത്ത്. ജനാധിപത്യ സങ്കൽപം തന്നെ ഇന്ന് അപകടാവസ്ഥയിലാണ്. ഇന്ത്യൻ ജനത, ഇവിടുത്തെ ​ഗോ​ത്രങ്ങൾ, സ്ത്രീകൾ, യുവത എല്ലാം വായ മൂടിക്കെട്ടി ഇരിക്കണമെന്നാണ് ഇവരുടെ താൽപര്യം. മഹാത്മ ​ഗാന്ധി മുതൽ, നെഹ്റുവും ബാബ സാഹിബ് അംബേദ്ക്കറും വരെ മനസ്സിൽ കാണാത്തെയത്ര അപകടാവസ്ഥയിലാണ് ഇന്ന് രാജ്യം. സ്വതന്ത്ര്യം ലഭിച്ച് ഏഴര പതിറ്റാണ്ടിന് ശേഷം, രാജ്യം നേരിടുന്നത് കടുത്ത ഭീഷണിയാണെന്നും സോണിയാ ​ഗാന്ധി പറഞ്ഞു.

കോവിഡ് വ്യാപനം തടയുന്നതിൽ പരാജയപ്പെട്ടതും, മഹാമാരി കാലത്തും പ്രവേശന പരീക്ഷകൾ നടത്താനുള്ള കേന്ദ്ര തീരുമാനത്തെയും സോണിയ ​ഗാന്ധി വിമർശിച്ചു. സാമ്പത്തിക ഞെരുക്കത്തിൽ വീർപ്പുമുട്ടുന്ന സംസ്ഥാനങ്ങൾക്ക് നൽകാനുള്ള കുടിശ്ശിക കേന്ദ്രസർക്കാർ തടഞ്ഞു വെക്കുന്നതിനെയും കോൺ​ഗ്രസ് അദ്ധ്യക്ഷ വിമർശിച്ചു. രാജ്യത്ത് നിലവിലുള്ളത് ഏകാധിപത്യമാണെന്നും സോണിയ ​ഗാന്ധി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *