മില്‍മ മലബാര്‍ മേഖല പുതിയ പാല്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് മില്‍മ മലബാര്‍ മേഖല പുതിയ രണ്ടുതരം പാല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി. ക്ഷീര വികസന വകുപ്പ് മന്ത്രി കെ. രാജു പുതിയ ഉല്‍പന്നങ്ങളുടെ വിതരണോത്ഘാടനം നടത്തി.
സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് പുതിയ പാല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കിയത്. ഗവേഷണ കൗണ്‍സിലിന്റെ അനുബന്ധ സ്ഥാപനമായ കോഴിക്കോട് ദേശീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരുടെ ഗവേഷണങ്ങളിലൂടെ ഇഞ്ചി , മഞ്ഞള്‍, കറുവപ്പട്ട, തിപ്പലി മുതലായ സുഗന്ധവ്യഞ്ജനങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിച്ച് സന്നിവേശിപ്പിച്ചതാണ് പുതിയ പാല്‍ ഉല്‍പ്പന്നങ്ങള്‍.

കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ ചടങ്ങില്‍ ഓണ്‍ലൈനിലൂടെ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ദേശീയത ഉപാധ്യക്ഷന്‍ ആനന്ദ് കുമാര്‍ സിംഗ് ഓണ്‍ലൈനിലൂടെ ചടങ്ങില്‍ പങ്കെടുത്തു.

കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍ , മില്‍മ എം.ഡി ഡോ.പാട്ടീല്‍ സുയോഗ് സുഭാഷ് റാവു.
മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ പി.എ ബാലന്‍മാസ്റ്റര്‍ , തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ്, ഡോ.സന്തോഷ് ഈടന്‍ , എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുപ്പത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *