പിപിഇ കിറ്റും ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററും വാങ്ങാന്‍ വിനിയോഗിച്ച തുകയില്‍ തിരിമറി: വി.ഡി. സതീശന്‍

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി വി.ഡി. സതീശന്‍ എം.എല്‍.എ. പിപിഇ കിറ്റും ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററും വാങ്ങാന്‍ വിനിയോഗിച്ച തുകയില്‍ സര്‍ക്കാര്‍‌ തിരിമറി  നടത്തിയെന്ന് വി.ഡി.സതീശന്‍.

. മാര്‍ച്ച്‌ 28ന് സര്‍ക്കാര്‍ 1550 രൂപ നിരക്കില്‍ 15,000 പിപിഇ കിറ്റുകള്‍ വാങ്ങിയെന്നും എന്നാല്‍ പിറ്റേ ദിവസം വാങ്ങിയത് 425 രൂപ നിരക്കിലുമാണെന്ന് വി.ഡി. സതീശന്‍ തന്റെ പോസ്റ്റില്‍ ചോദിക്കുന്നു. ഇന്‍ഫ്രാറെഡ് തെര്‍‌മോമീറ്ററിന്പൊതുവിപണയില്‍ 2500 രൂപയാണെങ്കിലും സര്‍ക്കാര്‍ വാങ്ങിയത് 5,000 രൂപ നിരക്കിലാണെന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *