മാസങ്ങളായി താന്‍ നല്‍കിയ മുന്നറിയിപ്പ് ആര്‍ ബി ഐ സ്ഥിരീകരിച്ചുവെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് വന്‍ സാമ്ബത്തിക പ്രതിസന്ധിയാണ് രാജ്യത്തെ സമ്ബദ്വ്യവസ്ഥ നേരിടുന്നതെന്ന് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പിന് പിന്നാലെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മാസങ്ങളായി താന്‍ നല്‍കിയ മുന്നറിയിപ്പ് ആര്‍ ബി ഐ സ്ഥിരീകരിച്ചു എന്നാണ് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

മാധ്യമങ്ങളിലൂടെ ശ്രദ്ധ തിരിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ രീതി ഒരിക്കലും ദരിദ്രരെ സഹായിക്കുകയോ സാമ്ബത്തിക ദുരന്തം ഇല്ലാതാക്കുകയോ ചെയ്യില്ല. കൂടാതെ സാമ്ബത്തികരംഗത്തെ തളര്‍ച്ചയില്‍ നിന്ന് കരകയറ്റാനുള്ള മാ ര്‍ഗവും രാഹുല്‍ നിര്‍ദേശിച്ചു. കടം കൊടുക്കുകയല്ല, മറിച്ച്‌ ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ ചെലവഴിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്നും വ്യവസായികള്‍ക്ക് നികുതി വെട്ടിക്കുറച്ച്‌ കൊടുക്കയല്ല പാവങ്ങള്‍ക്ക് പണം നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *