കോവിഡിന് ശേഷം പാവപ്പെട്ടവരുടെ ജീവിതം ദുരിതപൂർണമാകും: ആര്‍ബിഐ

ന്യൂൂഡല്‍ഹി:  രാജ്യത്തെ സാമ്പത്തിക രംഗം കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരാൻ ഏറെ സമയമെടുക്കുമെന്നും പാവപ്പെട്ടവരുടെ ജീവിതം ദുരിതപൂർണമാകുമെന്നും ആർബിഐയുടെ മുന്നറിയിപ്പ്.

കോർപ്പറേറ്റുകൾക്ക് നൽകിയ നികുതിയിളവ് ഗുണം ചെയ്തില്ലെന്നും  രാജ്യത്തെ ഉപഭോഗത്തിൽ ഗണ്യമായ ഇടിവെന്നും ആർബിഐ. ഉപഭോഗം ഗണ്യമായി കുറഞ്ഞത് രാജ്യത്തെ സാമ്പത്തിക മേഖലയിൽ കനത്ത പ്രഹരമാണ് ഏൽപിച്ചിരിക്കുന്നത്. ടൂറിസമടക്കം പല സുപ്രധാന മേഖലകളിലും തൊഴിൽ നഷ്ടങ്ങളുണ്ടായതും വാഹന വില്പനയിലെ കുറവും നഗരങ്ങളിലെ ഉപഭോഗത്തെ ബാധിച്ചു. വ്യോമഗതാഗതം നിലച്ചത് വഴി സാമ്പത്തിക മേഖലക്കുണ്ടായ തിരിച്ചടി ഇതിന് പുറമെയാണ്. ഗ്രാമീണ മേഖലയിൽ താരതമ്യേന മെച്ചമാണെങ്കിലും പാവപ്പെട്ടവരാണ് ഇതുവഴി കൂടുതൽ ദുരിതത്തിലാവുകയെന്നാണ് റിസർവ് ബാങ്കിൻറെ മുന്നറിയിപ്പ്.

ജൂൺ, ജൂലൈ മാസങ്ങളോടെ സാമ്പത്തിക മേഖല മെച്ചപ്പെടുമെന്നായിരുന്നു നേരത്തെയുള്ള ആർബിഐ കണക്കുകൂട്ടൽ. എന്നാൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങൾ ലോക്ഡൗൺ നടപ്പാക്കിയത് തിരിച്ചടിയായെന്നാണ് ആർബിഐ വാദം.

 

Leave a Reply

Your email address will not be published. Required fields are marked *