ജോസ് വിഭാഗം എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ജോസഫ്

തിരുവനന്തപുരം: വിപ്പ് ലംഘനം നടത്തിയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പി.ജെ.ജോസഫ്‌
സ്പീക്കറെ സമീപിക്കും.

ഇന്നലെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസ പ്രമേയത്തിലും വിട്ടുനില്‍ക്കുകയാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം നേതാക്കളായ റോഷി അഗസ്റ്റിനും എന്‍ ജയരാജനും ചെയ്തത്. പാര്‍ട്ടി തലത്തില്‍ അച്ചടക്ക നടപടി സ്വീകരിക്കും. രണ്ട് പേരെയും അയോഗ്യരാക്കണമെന്ന് കാണിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *