പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായി; മൂന്നുപേര്‍ അറസ്റ്റില്‍

എറണാകുളം:  മഞ്ഞുമലിൽ പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ യു.പി സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാഹിദ്, ഫർഹാദ് ഖാൻ, ഹനീഫ എന്നിവരാണ് അറസ്റ്റിലായത്. മറ്റ് മൂന്ന് പ്രതികൾ സംസ്ഥാനം വിട്ടതായി സൂചനയെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

പെൺകുട്ടിയുടെ വീടിന് സമീപം വാടകക്ക് താമസിച്ചിരുന്ന പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ കുറച്ചുദിവസമായി അസ്വാഭാവികത തോന്നിയതിനാല്‍ കുട്ടിയെ കൌണ്‍സിലിംഗിന് വിധേയമാക്കിയിരുന്നു. കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീ‍ഡനവിവരം പറയുന്നത്. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.

മാർച്ച് മുതൽ ഓഗസ്റ്റ് വരെ പെൺകുട്ടി നിരവധി തവണ പീഡനത്തിനിരയായെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൊച്ചി അസി. പൊലീസ്​ കമീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ​ പ്രതികള്‍ അറസ്റ്റിലാത്.

Leave a Reply

Your email address will not be published. Required fields are marked *