നിയമസഭക്ക് മുന്നില്‍ പൂക്കളമിട്ട് ഒറ്റയാള്‍ പ്രതിഷേധം

തിരുവനന്തപുരം: ഓണക്കാലത്തെ പൂ വില്‍പനക്കാരുടെ പ്രശ്നങ്ങള്‍ ഉന്നയിച്ച്‌ നിയമസഭക്ക് മുന്നില്‍ പൂക്കളമിട്ട് ഒറ്റയാള്‍ പ്രതിഷേധം. രാവിലെ നിയമസഭ ചേരുന്ന സമയത്താണ് വേറിട്ട പ്രതിഷേധം നടന്നത്. സഭയിലേക്ക് കയറുന്ന കവാടത്തിനു സമീപം ചാണകം മെഴുകി പൂക്കളമിടാന്‍ ശ്രമിച്ചയാളെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. കോണ്‍ഗ്രസ് നേതാവും കാട്ടാക്കട മുന്‍ പഞ്ചായത്തംഗവുമായ ഷാജി ദാസാണ് അറസ്റ്റിലായത്. ഇയാള്‍ കാട്ടക്കടയില്‍ പൂക്കളുടെ വ്യാപാരവും നടത്തുന്നുണ്ട്.

സംസ്ഥാനത്തെ പൂ വ്യാപാരികള്‍ക്ക് വേണ്ടിയാണ് പ്രതിഷേധവുമായെത്തിയതെന്ന് ഷാജി ദാസ് പറഞ്ഞു. ഓണക്കാലത്ത് പൂ വില്‍പനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം.

Leave a Reply

Your email address will not be published. Required fields are marked *