നവാസ് ഷെരീഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്‌ പാകിസ്ഥാന്‍

ഇസ്ലാമബാദ് : മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്‌ പാകിസ്ഥാന്‍ ഭരണകൂടം.നവാസ് ഷരീഫ് നിലവില്‍ ചികിത്സയ്ക്കായി ലണ്ടനിലാണ്.

സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് നവാസ് ഷെരീഫ് രാജ്യം വിട്ടത്. നാലാഴ്ചത്തെ കാലാവധി ഡിസംബര്‍ മാസം അവസാനത്തോടെ അവസാനിച്ചിരുന്നു. കോവിഡ് മഹാമാരി മൂലം രാജ്യം വിട്ട് പുറത്ത് പോവരുതെന്ന ഡോക്ടറുടെ നിര്‍ദേശം രേഖാ മൂലം നവാസ് ഷെരീഫ് ലാഹോര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.എന്നാല്‍, ലണ്ടനിലെ തെരുവുകളില്‍ മകന്‍ ഹസന്‍ ഒപ്പം നടക്കുന്ന നവാസിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ആണ് പാകിസ്താന്‍ ഭരണകൂടം നവാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.ഇയാളെ കൈമാറാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് അപേക്ഷിക്കുമെന്നും പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *